കോട്ടയം: ഇല്ലിക്കൽ തിരുവാർപ്പ് റോഡിൽ ചേരിക്കൽ ഭാഗത്ത് പുതുതായി നിർമിച്ച പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം 14ന് ഇല്ലിക്കൽ ജംഗ്ഷനിൽ വൈകിട്ട് 4ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. എറ്റുമാനൂർ നിയോജകമണ്ഡലത്തിലെ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന എക റോഡാണ് ഇല്ലിക്കൽ തിരുവാർപ്പ് ക്ഷേത്രം റോഡ് (റിവർ ബാങ്ക് റോഡ്). ചേരിക്കൽ ഭാഗത്തെ മീനച്ചിലാറിന്റെ സംരക്ഷണഭിത്തി തകർന്ന് റോഡിന്റെ ഒരു ഭാഗം ആറ്റിലേയ്ക്ക് പതിച്ച് ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. പിന്നീട്, സ്വകാര്യ ഭൂമിയിലൂടെ താത്ക്കാലികപാത നിർമ്മിച്ചായിരുന്നു ഗതാഗതം പുനസ്ഥാപിച്ചത്. ഇതിന് ശാശ്വത പരിഹാരമായാണ് 1375 മീറ്റർ നീളത്തിൽ പുതുതായി പാലവും അപ്രോച്ച് റോഡും നിർമ്മിച്ചത്.
സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി മുഖ്യപ്രഭാഷണം നിർവഹിക്കും. ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, രശ്മി പ്രസാദ്, കെ.ആർ അജയ്, സി.ടി രാജേഷ്, പി.എസ് ഷീനാമോൾ, കെ.സുരേഷ് കുറുപ്പ്, കെ.വി ബിന്ദു, ജെസി നൈനാൻ, എ.എം ബിന്നു, കെ.ജോസ് രാജൻ, പി.ബി വിമൽ, എ.വി റസൽ, അഡ്വ.കെ.അനിൽകുമാർ, അഡ്വ.വി.ബി ബിനു, അഡ്വ.ജി. ഗോപകുമാർ, എം.എം തമ്പി, ലതികാ സുഭാഷ്, എം.എം ഖാലിദ്, സിബി തട്ടാംപറമ്പിൽ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവർ പങ്കെടുക്കും.