കുമരകം: മിറാഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജനുവരി 21, 22നും കുമരകത്ത് ദക്ഷിണേന്ത്യൻ കബഡി മേള സംഘടിപ്പിക്കും. മേളയുടെ സംഘാടനത്തിനാവശ്യമായ ഓഫീസിന്റെയും, ഫണ്ടുശേഖരണത്തിന്റെയും ഉദ്ഘാടനം ഇന്ന് നടക്കും. 315 സഹകരണ ബാങ്കിന് സമീപം നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു മുൻ പി.ആർ.ഒ പി.കെ ആനന്ദക്കുട്ടൻ കരിയിൽ നിന്നും ആദ്യ സംഭാവന ഏറ്റുവാങ്ങും.