ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സംഘടിപ്പിക്കുന്ന നിറവ് 2022 വടക്കൻ മേഖല സമ്മേളനം 63ാം നമ്പർ എറികാട് ശാഖാ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. പൂർവകാല പ്രവർത്തകരെ യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രനും മികച്ച സംരംഭകരെ യോഗം ഡയറക്ടർ ബോർഡ് മെമ്പർ എൻ.നടേശനും ആദരിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി രമേശ് അടിമാലി മുഖ്യപ്രഭാഷണം നടത്തി. നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സജീവ് പൂവത്ത്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ലതാ കെ.സലിമോൻ തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ കൗൺസിൽ അംഗങ്ങളായ സുഭാഷ് മോഹൻ, പി.വി രാജീവ്, യൂണിയൻ യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളായ അജിത് മോഹൻ, രമേശ് കോച്ചേരി, അനിൽ കണ്ണാടി, യൂണിയൻ വനിതാ സംഘം ഭാരവാഹികളായ ശോഭാ ജയചന്ദ്രൻ, കെ.എൽ ലളിതമ്മ, എം.എസ് രാജമ്മ, യൂണിയൻ സൈബർസേന ചെയർമാൻ വിപിൻ കേശവൻ, യൂണിയൻ വൈദികയോഗം ഭാരവാഹികളായ ഷിബുശാന്തി, യൂണിയൻ പെൻഷൻണേഴ്സ് ഫോറം ചെയർമാൻ രാജനീഷ്, കുമാരി സംഘം യൂണിയൻ സെക്രട്ടറി ഹരിതാ റെജി തുടങ്ങിയവർ പങ്കെടുത്തു. മേഖലാ കൺവീനർ എം.കെ ഷിബു സ്വാഗതവും വടക്കൻ മേഖല ചെയർമാനും യൂണിയൻ കൗൺസിൽ അംഗവുമായ പി.എൻ പ്രതാപൻ നന്ദിയും പറഞ്ഞു.