കുമരകം: കുമരകം നിരാമയ റിസോർട്ടിൽ നാട്ടുകാരായ തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്നു എന്നാരോപിച്ച് ആർട്ടിസാൻസ് യൂണിയൻ കുമരകം നോർത്ത് കമ്മറ്റി റിസോർട്ട് പടിക്കൽ ധർണ നടത്തി. യൂണിയൻ ഏരിയ പ്രസിഡന്റ് കെ കേശവൻ സമരം ഉദ്ഘാടനം ചെയ്‌തു. ഏരിയ ട്രഷറർ പി.ബി അശോകൻ, സി.പി.എം ലോക്കൽ സെക്രട്ടറി റ്റി.വി സുധീർ, യൂണിയൻ നോർത്ത് ലോക്കൽ പ്രസിഡന്റ്‌ പി.പി മണിയപ്പൻ, യൂണിയൻ ഏരിയ കമ്മറ്റിയംഗം കല, കുമരകം ഗ്രാമപഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ വി.കെ ജോഷി, പി.എൻ തിരുമേനി എന്നിവർ സംസാരിച്ചു.