പാലാ: മീനച്ചിൽ യൂണിയനിൽ നിന്നുള്ള ശിവഗിരി പദയാത്രയ്ക്കായി ശാഖകളിൽ നിന്ന് ഗുരുദക്ഷിണ സ്വീകരിക്കുന്നു. ശാഖകളിലെ കഴിയുന്നത്ര ആളുകൾക്ക് ഗുരുദക്ഷിണ സമർപ്പിക്കാൻ അവസരം ഉണ്ടായിരിക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. ശാഖകളിൽ യൂണിയൻ നേതാക്കളെത്തി ഇത് സ്വീകരിക്കും. അഞ്ച് ദിവസങ്ങളിലായി നീളുന്ന പദയാത്ര കടന്നുപോകുന്ന വഴികളിൽ അമ്പതോളം കേന്ദ്രങ്ങളിൽ സ്വീകരണമൊരുക്കിയിട്ടുണ്ട്. അതാത് സ്ഥലത്തെ ഗുരുദേവഭക്തരുടെ നേതൃത്വത്തിലാണ് മീനച്ചിൽ യൂണിയന്റെ പദയാത്രയ്ക്ക് സ്വീകരണം നൽകുന്നത്. സുരേഷ് ഇട്ടിക്കുന്നേലാണ് പദയാത്രാ ക്യാപ്റ്റൻ. എം.ആർ. ഉല്ലാസ്, സജീവ് വയല, കെ.ആർ ഷാജി തുടങ്ങിയവർ വൈസ് ക്യാപ്റ്റൻമാരാണ്.