പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിലെ ഓരോ കുടുംബത്തിലും മഹാസമാധിദിനം കൃത്യമായി രേഖപ്പെടുത്തിയ കേരളകൗമുദി കലണ്ടർ എത്തിക്കുമെന്ന് മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ, കൺവീനർ എം.ആർ ഉല്ലാസ്, വൈസ് ചെയർമാൻ സജീവ് വയല എന്നിവർ പറഞ്ഞു. സംയുക്ത കോൺഫറൻസിൽ മുഴുവൻ ശാഖാ നേതാക്കൾക്ക് കേരളാകൗമുദി കലണ്ടറിന്റെ കോപ്പികൾ സൗജന്യമായി വിതരണം നടത്തി സംസാരിക്കുകയായിരുന്നു യൂണിയൻ നേതാക്കൾ. യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ, രാമപുരം ശാഖാ പ്രസിഡന്റ് പി.ആർ. സുകുമാരൻ പെരുമ്പ്രായിലിന് കേരളകൗമുദി കലണ്ടർ നൽകി ഉദ്ഘാടനം നിർവഹിച്ചു. കേരളകൗമുദി സർക്കുലേഷൻ മാനേജർ എ.ആർ ലെനിൻമോൻ, പാലാ ലേഖകൻ സുനിൽ പാലാ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.