വൈക്കം: തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും 41 മഹോത്സവവും 25 മുതൽ ജനുവരി 1വരെ ആഘോഷിക്കും. ചടങ്ങുകളുടെ സമാരംഭത്തിന്റെ ദീപപ്രകാശനം സ്വാമീസ് ഫുഡ് പ്രൊഡക്ട്സ് എം.ഡി ശങ്കർ മഹാദേവൻ ക്ഷേത്രനടയിൽ നിർവഹിച്ചു. സപ്താഹയജ്ഞത്തിന്റെ വിഗ്രഹപ്രതിഷ്ഠ 25 ന് വൈകിട്ട് 6 ന് മേൽശാന്തി ഹരികൃഷ്ണൻ നിർവഹിക്കും. ക്ഷേത്രം പ്രസിഡന്റ് കെ.പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് എസ്.ധനഞ്ജയൻ, സെക്രട്ടറി വി.കെ.നടരാജൻ ആചാരി, ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണൻ ഇല്ലിക്കൽ, ട്രഷറർ കെ.ബാബു, ജി.രമേഷ്, പുരുഷൻ, സുന്ദരൻ, ടി.ശിവൻ, അമ്മിണി, എം.ടി.അനിൽകുമാർ, എം. ജയൻ എന്നിവർ പങ്കെടുക്കും. 41 മഹോത്സവം, വിദ്യാഗോപാലമന്ത്രജപം, രുഗ്മിണി സ്വയംവരം, പ്രസാദം ഊട്ട്, താലപ്പൊലി, മഹാപ്രസാദം ഊട്ട്, അവഭൃഥസ്‌നാനം എന്നിവയാണ് പ്രധാന ചടങ്ങുകൾ.