തലയോലപ്പറമ്പ് :പുതുകാലത്ത് സാംസ്‌കാരിക ഇടപെടലുകൾ അനിവാര്യമാണെന്ന് കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. തലയോലപ്പറമ്പിൽ യുവകലാസാഹിതി സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക ജീർണതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ എഴുത്തുകാർ അണിചേരണമെന്നും അദ്ദേഹം പറഞ്ഞു. കെ.ഡി. വിശ്വനാഥന്റെ കാലത്തിന്റെ കണ്ണാടി എന്ന കവിതാ സമാഹാരം അദ്ദേഹം പ്രകാശനം ചെയ്തു. സി.കെ. ആശ എം.എൽ.എ പുസ്തകം ഏ​റ്റുവാങ്ങി.

സാബു പി. മണലോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി.ബിനു, മാധ്യമ പ്രവർത്തകൻ സണ്ണി ചെറിയാൻ, ജില്ലാ അസി. സെക്രട്ടറി ജോൺ. വി ജോസഫ്, ​ടി.എൻ.രമേശൻ, കെ.അജിത് എക്‌സ് എം.എൽ.എ, എം.ഡി.ബാബുരാജ്, വൈ.സുധാശു, എം.കെ.ഷിബു, അനി ചെള്ളാങ്കൽ, പി..രാജീവ്, അരവിന്ദൻ കെ.എസ്. മംഗലം, കെ.ആർ.പ്രവീൺ, വൈക്കം ഭാസി, ആർട്ടിസ്റ്റ് വൈക്കം പ്രഭ, ഇ.എം.ഇസ്മയിൽ എന്നിവർ പ്രസംഗിച്ചു.