വൈക്കം: എസ്.എൻ.ഡി.പി യോഗം 112ാം നമ്പർ പള്ളിപ്രത്തുശ്ശേരി ശാഖയുടെ വാർഷിക പൊതുയോഗം പട്ടശ്ശേരി ശ്രീഘണ്ഠാകർണ്ണ ഭഗവതി ക്ഷേത്രാങ്കണത്തിൽ നടത്തി. യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം.പി സെൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് ഉണ്ണി പുത്തൻതറ, വൈസ് പ്രസിഡന്റ് ഡി. ഷൈമോൻ, സെക്രട്ടറി ലാലുമോൻ ഡി കുന്നത്ത്, ശശി വിരുത്തിയിൽ, ഉത്തമൻ കളത്തിപ്പറമ്പ്, സലിമോൻ സദാശിവൻ, പുഷ്പൻ പുതുപ്പള്ളിത്തറ, ഡി.മോഹനൻ തോട്ടത്താഴത്ത്, സുലോചന രാജു കളത്തിത്തറ, മഹിളാമണി വിലാസൻ എന്നിവർ പങ്കെടുത്തു.