presad

വൈക്കം . കേരള വേലൻ മഹാജനസഭയുടെ സംസ്ഥാന വാർഷിക സമ്മേളനം ഫെബ്രുവരി 12 ന് വൈക്കത്ത് നടക്കും. ഇതിന് മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചു. സംസ്ഥാന പ്രസിഡന്റ് കെ ഇ മണിയൻ ചെയർമാനും, സംഘടനാ ചെയർമാൻ ഡി എസ് പ്രസാദ് ജനറൽ കൺവീനറുമായി 101 പേരടങ്ങുന്ന സ്വാഗതസംഘമാണ് രൂപീകരിച്ചത്. സ്വാഗതസംഘ രൂപീകരണ സമ്മേളനം സംസ്ഥാന കൺവീനർ ഡി എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ ഇ മണിയൻ അദ്ധ്യക്ഷത വഹിച്ചു. കെ എം സജീവൻ, പി വി ഷാജിൽ, എസ് രാധാകൃഷ്ണൻ, കെ എ അജി, എം കെ രവി, വി മുരളി, കെ എ ഷെബിൽ എന്നിവർ പ്രസംഗിച്ചു.