കോട്ടയം: സ്വകാര്യ ആയുർവേദ ഡോക്ടർമാരുടെ സംഘടനയായ പ്രൈവറ്റ് ആയുർവേദ മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ (പമ്പ)യുടെ 12ാമത് സംസ്ഥാന സമ്മേളനം കോട്ടയം മാലി ഹോട്ടൽ ഹാളിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. പി.കൃഷ്ണദാസ് പതാക ഉയർത്തി. സഹരണവകുപ്പ് മന്ത്രി വി.എൻ വാസവൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി. പ്രഥമ ധന്വന്തരീ പുരസ്‌കാരം പങ്കജ കസ്തൂരി മാനേജിംഗ് ഡയറക്ടർ ഡോ.ഹരീന്ദ്രൻ നായർ, ഏറ്റവും നല്ല ആയുർവേദ ആശുപത്രി അംബ ആയുർവേദ ആശുപത്രി പെരുന്ന ചങ്ങനാശേരി, മികച്ച ഫിസിഷ്യൻ പുരസ്‌കാരം ഡോ. പി.വി. ഹേമകുമാർ, വടകര എന്നിവർക്ക് പമ്പയുടെ പുരസ്‌കാരങ്ങൾ നൽകി. ഡോ.സീതാലക്ഷ്മി അവാർഡ് ഡോ. ടി.സി ശ്രീനിവാസന് ലഭിച്ചു. പ്രൈവറ്റ് ആയുർവേദ മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായി ഡോ.പി.പി ഭാസ്‌കരൻ (പ്രസിഡന്റ്), ഡോ.ടി.സി ശ്രീനിവാസൻ (ജനറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.