വൈക്കം : ശ്രീമഹാദേവ കോളേജിൽ ലോക മനുഷ്യാവകാശ ദിനം ആചരിച്ചു. മ​റ്റുള്ളവരുടെ അവകാശങ്ങളും സ്വാതന്ത്റവും ഹനിക്കുന്നതാവരുത് അവരവരുടെ അവകാശങ്ങളും സ്വാതന്ത്റവുമെന്ന് കോർപ്പറേ​റ്റ് ട്രെയിനറും മാനേജ്‌മെന്റ് വിദഗ്ദ്ധനുമായ ടി ആർ എസ് മേനോൻ പറഞ്ഞു. ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കോളേജിൽ നടന്ന സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആന്റി നർക്കോട്ടിക്ക് വിഭാഗം കോ-ഓർഡിനേ​റ്റർ മാനിഷ.കെ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സ്വന്തം ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നവർക്കെ അവകാശങ്ങളെക്കുറിച്ച് ചിന്തിക്കാൻ പോലും ധാർമ്മികമായ അർഹതയുള്ളൂവെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച കോളേജ് ഡയറക്ടർ പി.ജി.എം നായർ അഭിപ്രായപ്പെട്ടു. സ്​റ്റാഫ് സെക്രട്ടറി ശ്രീലക്ഷ്മി ചന്ദ്രശേഖർ, കൊമേഴ്‌സ് വിഭാഗം മേധാവി ധനുപ് നാരായൺ വർമ്മ, ആദിത്യ രാജു, മീനു കൃഷ്ണ, ഷാവ്യാ ഷാജി എന്നിവർ സംസാരിച്ചു.