തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 4472ാം നമ്പർ വെട്ടിക്കാട്ടുമുക്ക് ശാഖയുടെയും വനിതാ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ പഠനകേന്ദ്രം ആരംഭിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സന്തോഷ് കാലായിൽ അദ്ധ്യക്ഷത വഹിച്ചു. സുനിൽ കടുശ്ശേരി, സന്തോഷ് വയൽവാരം, ദീപു കണ്ടത്തിൽ, മനു സുകുമാരൻ, സത്യൻ വാളാക്കോട്ട്, ഷീബാ സന്തോഷ്, സുപ്രഭരാജൻ, രമ്യ സന്തോഷ്, ബിനിത അഭിലാഷ് എന്നിവർ പ്രസംഗിച്ചു. അനിൽകുമാർ സർപ്പപറമ്പിൽ ആദ്യ ക്ലാസ് നയിച്ചു