കോട്ടയം: കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബി.ഇ.എഫ്.ഐ) സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം കോട്ടയം റീജിയണൽ ഓഫീസിന് മുമ്പിൽ കേരള ബാങ്ക് ജീവനക്കാർ ധർണ നടത്തി. ഒഴിവുള്ള മുഴുവൻ തസ്തികകളിലും അടിയന്തിര നിയമനം നടത്തുക, ശബള പരിഷ്‌കരണ പേ യൂണിഫിക്കേഷൻ അപാകതകൾ പരിഹരിക്കുക, പെൻഷൻ പദ്ധതി ബാങ്ക് ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ ബിനു അദ്ധ്യക്ഷത വഹിച്ചു. എം.വേണുഗോപാൽ, കെ.പി ഷാ, വി.പി ശ്രീരാമൻ, വിവിധ സർവീസ് സംഘടനകളെ പ്രതിനിധീകരിച്ച് കെ.കെ.ആർ മേനോൻ, സി.നാരായണൻ, ടി.ഷാജി, കെ.ജെ പ്രസാദ്, ലാൽകുമാർ എ.ബി, പ്രശാന്ത്.കെ തുടങ്ങിയവർ പങ്കെടുത്തു. തുടർപ്രക്ഷോഭത്തിന്റെ ഭാഗമായി 14ന് കേരള ബാങ്ക് ഹെഡ് ഓഫീസിലേക്ക് ജീവനക്കാർ പ്രതിഷേധ മാർച്ചും, ധർണയും നടത്തും. ആശമോൾ പി.ആർ സ്വാഗതവും, അനിത ആർ.നായർ നന്ദിയും പറഞ്ഞു.