
ചങ്ങനാശേരി . എസ് ബി കോളേജിൽ ആൾജിബ്ര ആൻഡ് ഡിസ്‌ക്രീറ്റ് മാത്തമാറ്റിക്‌സ് എന്ന വിഷയത്തിൽ അന്തർദേശീയ ഗണിതശാസ്ത്ര സെമിനാർ ആരംഭിച്ചു. നാഷണൽ സെന്റർ ഒഫ് മാത്തമാറ്റിക്‌സ് തലവൻ ജുഗൽ കെ വർമ്മ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ജെയിംസ് പാലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവി ഫാ. ജോൺ ജെ ചാവറ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ ആന്റണി മാത്യൂസ്, പ്രൊഫ മനോജ് ചങ്ങാട്ട്, പ്രൊഫ വിജി ഇസഡ് തോമസ് എന്നിവർ പങ്കെടുത്തു. ഡിപ്പാർട്ടുമെന്റ് ന്യൂസ് ലെറ്റർ എലമെന്റ്സിന്റെ പ്രകാശനവും നടന്നു. മൂന്നു ദിവസങ്ങളായി നടക്കുന്ന സെമിനാറിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 15 പ്രബന്ധങ്ങൾ അവതരിപ്പിക്കും.