medical

പാലാ . മാർസ്ലീവാ മെഡിസിറ്റി പാലായിലെ ഡയബറ്റിക് ഫുട്ട് ക്ലിനിക്കിന്റെ നേതൃത്വത്തിൽ സൗജന്യ ഡയബറ്റിക് ഫുട്ട് പരിശോധന ക്യാമ്പ് 16 ന് നടക്കും. ഉച്ചക്കഴിഞ്ഞ് രണ്ടിന് നടക്കുന്ന ക്യാമ്പിൽ എൻഡോക്രൈനോളജി, പ്ലാസ്റ്റിക് സർജറി വിഭാഗം ഡോക്ടർമാർ രോഗികളെ പരിശോധിക്കും. പ്രമേഹം മൂലം കാലുകളിൽ ഉണ്ടാകുന്ന ഉണങ്ങാത്ത മുറിവുകൾ, പാദങ്ങളിലെ സ്പർശന ക്ഷമതയുടെ കുറവ് എന്നിവയുടെ പരിശോധനയും രോഗ പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങളും നൽകും. പാദങ്ങളിലെ സ്പർശന ക്ഷമതയുടെ സൗജന്യ പരിശോധനയും തുടർ ചികിത്സയ്ക്ക് വേണ്ട ഇളവുകളും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ . 82 81 69 92 63.