palam

കോട്ടയം . മൂവാറ്റുപുഴയാറിന്റെ കൈവഴിയായ ഇത്തിപ്പുഴയാറിന് കുറുകെ നിർമിക്കുന്ന അക്കരപ്പാടം പാലത്തിന്റെ നിർമ്മാണോദ്ഘാടനം നാളെ നടക്കും. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ കിഫ്ബിയിൽ നിന്ന് 16.89 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്.
അക്കരപ്പാടം ഗവൺമെന്റ് യു പി സ്‌കൂൾ ഗ്രൗണ്ടിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സി കെ ആശ എം എൽ എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം പി മുഖ്യപ്രഭാഷണം നടത്തും. കെ ആർ എഫ് ബി പ്രോജക്ട് ഡയറക്ടർ ഡാർലിൻ കർമ്മലിറ്റ ഡിക്രൂസ് റിപ്പോർട്ട് അവതരിപ്പിക്കും.