grama

പൊൻകുന്നം . ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ തൊഴിൽ ഗ്രാമസഭ ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 10 ന് ഒന്ന് മുതൽ 5വരെ വാർഡുകളുടെ ഗ്രാമസഭ പഞ്ചായത്ത് ഓഫീസ് ഹാളിലും ഉച്ചകഴിഞ്ഞ് 2 ന് 17 മുതൽ 20 വരെ വാർഡുകളുടെ ഗ്രാമസഭ പഞ്ചായത്ത് ഓഫീസ് ഹാളിലും.14 ന് രാവിലെ 10 ന് ആറ് മുതൽ 9 വരെ വാർഡുകളുടെ ഗ്രാമസഭ ചിറക്കടവ് എം ജിഎം യു പി സ്‌കൂളിലും.ഉച്ചകഴിഞ്ഞ് 2ന് 10 മുതൽ 16 വരെ വാർഡുകളുടെ ഗ്രാമസഭ തെക്കേത്തുകവല എൻ എസ് എൽ പി സ്‌കൂളിലും നടക്കും. മുഴുവൻ തൊഴിൽ അന്വേഷകരും ഗ്രാമസഭയിൽ പങ്കെടുക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.