പാലാ: പൊതുനിരത്തുകളിലെ മാലിന്യം നീക്കം ചെയ്ത് റോഡ് ആകർഷകമാക്കാൻ കിടങ്ങൂർ ഗ്രാമപഞ്ചായത്ത്. ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിലെ ചേർപ്പുങ്കൽ മുതൽ കിടങ്ങൂർ കട്ടച്ചിറ വരെയുള്ള ഭാഗത്തെ കാടുവെട്ടിത്തെളിച്ച് പൂച്ചെടികൾ വച്ചു പിടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി.
പഞ്ചായത്ത് ചുമതലപ്പെടുത്തുന്ന തൊഴിലാളികളും വിവിധ സന്നദ്ധസംഘടനകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും വ്യാപാരി വ്യവസായ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബോബിച്ചൻ കീക്കോലിൽ പറഞ്ഞു.
സി.സി.ടി.വി കാമറകൾ സ്ഥാപിക്കുവാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്
ബോബി മാത്യു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, വൈസ് പ്രസിഡന്റ് ഹേമ രാജു, റ്റീന മാളിയേക്കൽ, ലൈസമ്മ ജോർജ്ജ്, കുഞ്ഞുമോൾ ടോമി, മിനി ജെറോം, സുനി അശോകൻ, വിജയൻ കെ ജി, സുരേഷ് പി ജി, ചേർപ്പുങ്കൽ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ടോമി അഞ്ചേരിൽ, ഫിലിപ്പ് മഠത്തിൽ, ഷാബു കടുതോടിൽ, സ്റ്റാൻലി ഇല്ലിമൂട്ടിൽ, ഡെന്നിച്ചൻ കാരാമയിൽ, സെക്രട്ടറി രാജീവ് എസ്. കെ , അസി.സെക്രട്ടറി അനീഷ്കുമാർ.റ്റി എന്നിവർ സംസാരിച്ചു.