കോട്ടയം :ശിവ​ഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരിമഠവും ​ഗുരുധർമ്മ പ്രചരണ സഭയും നേതൃത്വം നൽകുന്ന പദയാത്രയിൽ പങ്കെടുക്കുന്നവർക്കുള്ള പീതാംബരദീക്ഷ നൽകി. നാ​ഗമ്പടം മഹാദേവർ ക്ഷേത്രസന്നിധിയിൽ കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി മുഖ്യകാർമ്മികത്വം വഹിച്ചു. എസ്.എൻ.ഡി.പി കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ്, ​ഗുരുധർമ്മ പ്രചരണസഭ ഉപദേശസമിതി കൺവീനർ കുറിച്ചി സദൻ, സഭാ രജിസ്ട്രാർ അഡ്വ. പി.എം മധു, പദയാത്ര ചെയർമാൻ സി.റ്റി അജയകുമാർ കണ്ണൂർ, പദയാത്ര സ്വാ​ഗതസംഘം ജനറൽ കൺവീനർ ചന്ദ്രൻ പുളിങ്കുന്ന്, ക്യാപ്ടൻ എം.ഡി. സലിം, യുവജനസഭ സംസ്ഥാന പ്രസിഡ​ന്റ് രാജേഷ് സഹദേവൻ, കോ-ഓഡിനേറ്റർ പുത്തൂർ ശോഭനൻ, പി.കമലാസനൻ, ഡോ.സോഫി വാസുദേവൻ, സരള രാഘവൻ തുടങ്ങിയവർ പങ്കെടുത്തു. 23ന് പ്രയാണമാരംഭിക്കുന്ന പദയാത്ര കുമരകം, മുഹമ്മ, ആലപ്പുഴ പല്ലന കുമാരകോടി, വാരണപ്പള്ളി, കൊല്ലം, പാരിപ്പള്ളി വഴി 30ന് വൈകിട്ട് ശിവഗിരിയിൽ എത്തും.