
കോട്ടയം നാഗമ്പടം മഹാദേവർ ക്ഷേത്രാങ്കണത്തിലെ ഗുരുദേവക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരിമഠവും ഗുരുധർമ്മ പ്രചരണ സഭയും നേതൃത്വം നൽകുന്ന പദയാത്രയിൽ സംബന്ധിക്കുന്നവർക്ക് കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി കൈവല്യാനന്ദ സരസ്വതി ക്യാപ്ടൻ എം.ഡി. സലീമിന് പീതാംബര ദീക്ഷ നൽകി തുടക്കം കുറിക്കുന്നു. എസ്.എൻ.ഡി.പി കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ്,ഗുരുധർമ്മ പ്രചരണസഭ ഉപദേശസമിതി കൺവീനർ കുറിച്ചി സദൻ, സഭാ രജിസ്ട്രാർ അഡ്വ. പി. എം മധു, പദയാത്ര ചെയർമാൻ സി.റ്റി അജയകുമാർ കണ്ണൂർ, പദയാത്ര സ്വാഗതസംഘം ജനറൽ കൺവീനർ ചന്ദ്രൻ പുളിങ്കുന്ന്, തുടങ്ങിയവർ സമീപം.