വൈക്കം: എസ്.എൻ.ഡി.പി യോഗം 113-ാം നമ്പർ ചെമ്മനത്തുകര ശാഖയിലെ ഗുരുദർശനം കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന മാഹാത്മ്യം സമ്മേളനം നടത്തും. മോഹനൻ കരുമക്കുഴിയുടെ വസതിയിൽ ഞായർ വൈകിട്ട് 3ന് നടക്കുന്ന സമ്മേളനം ശാഖാ പ്രസിഡന്റ് വി.വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ചെയർമാൻ മഞ്ചേഷ് കരുമക്കുഴി അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ഗുരു വിചാര കേന്ദ്രം ഡയറക്ടർ അഡ്വ. രമണൻ കടമ്പറ മുഖ്യപ്രഭാഷണം നടത്തും. കൺവീനർ ബിജി ജാമ്പു റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ശാഖാ കമ്മ​റ്റിയംഗം രഞ്ജിത് കറുകത്തല, യൂത്ത് മൂവ്‌മെന്റ് നോമിനി സുജിത് കെ.സി., വനിതാസംഘം നോമിനി അംബികാ മജീദ്റൻ, കാവടി സംഘം പ്രസിഡന്റ് കെ.കെ.പീതാംബരൻ കമ്മറ്റിയംഗങ്ങളായ രാധ രവീന്ദ്രൻ, ശ്രീദേവി സന്തോഷ് എന്നിവർ പ്രസംഗിക്കും.