കോട്ടയം: സർവീസ് പെൻഷണേഴ്‌സ് യൂണിയൻ സാംസ്‌ക്കാരികവേദിയുടെയും വനിതാവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് ആരോഗ്യബോധവത്ക്കരണ സെമിനാർ നടത്തും. രാവിലെ 10 ന് പരുത്തുംപാറ പെൻഷൻ ഭവനിൽ നടത്തുന്ന സെമിനാറിൽ സാംസ്‌ക്കാരിക വേദി ചെയർമാൻ കുറിച്ചി സദൻ അദ്ധ്യക്ഷത വഹിക്കും. പെൻഷണേഴ്‌സ് യൂണിയൻ പള്ളം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ഡോ.റ്റി.എൻ പരമേശ്വരക്കുറുപ്പ് ആമുഖപ്രസംഗം നടത്തും. ഡോ.അനിതാ അനിൽ ജീവിത ശൈലീരോഗങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തും. സി.ആർ പരമേശ്വരൻ നായർ, ജോർജ്ജ് ജോസഫ് എൻ.പി കമലാസനൻ, കെ.എം ഭുവനേശ്വരിയമ്മ, സി രാജഗോപാൽ, കെ ദേവകി, പി.കെ ഓമനക്കുട്ടൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.