വൈക്കം :ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വൈക്കം നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ 26 വാർഡുകളിൽ 1030 യൂണി​റ്റുകൾക്ക് വളം നിറച്ച ഗ്രോബാഗുകളും പച്ചക്കറി തൈകളും വിതരണം ചെയ്തു.

10450 വളം നിറച്ച ഗ്രോബാഗുകളാണ് വിതരണം ചെയ്യുന്നത്. ജൈവ പച്ചക്കറിക്കൃഷിയെ പ്രോത്സാഹിപ്പിച്ച് ഓരോ വീട്ടുമു​റ്റത്തും പച്ചക്കറി കൃഷി സജീവമാക്കുകയാണ് ലക്ഷ്യം. പച്ചക്കറി തൈകളുടെയും ഗ്രോബാഗുകളുടെയും വിതരണം നഗരസഭ ചെയർപേഴ്‌സൺ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഷീലാ റാണി പദ്ധതി വിശദീകരിച്ചു. അസി.കൃഷി ഓഫീസർ മെയ്‌സൺ മുരളി, കൗൺസിലർമാരായ സിന്ധു സജീവൻ, എൻ.അയ്യപ്പൻ, എബ്രഹാം പഴയകടവൻ, ബി.രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.