വൈക്കം : ഇടയാഴം ശ്രീ സുബ്റഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഉത്സവം പുനരാരംഭിക്കുന്നതിന് ദേവസ്വം ബോർഡിന്റെ അടിയന്തിര ഇടപെടലിനായി എല്ലാവിധ ശ്രമങ്ങളും നടത്തുമെന്ന് ബോർഡു മെമ്പർ പി.എം തങ്കപ്പൻ പറഞ്ഞു. ഇടയാഴം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉപദേശകസമിതിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉപദേശകസമിതി പ്രസിഡന്റ് കെ.വെങ്കിടാചലം അയ്യർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ഗീതാ സോമൻ, സമിതി സെക്രട്ടറി അശോകൻ വേളപ്പറമ്പിൽ, വൈസ് പ്രസിഡന്റ് സോമൻ, ജോയിന്റ് സെക്രട്ടറി അമൽ കണിയാന്തറ , സുരേഷ് ചക്കനാട് , ഷിബു ഷാജി ഭവൻ, ഗോപി സുമാഗോപുരം, മോഹനൻ സുചിത്രാലയം, പ്രതാപൻ വിഷ്ണു നിവാസ്, മനു രേവതി, പ്രസാദ് കുഴിയിൽ, ചിത്രൻ ചിരട്ടേപ്പറമ്പ്, ബിജീഷ് എന്നിവർ പ്രസംഗിച്ചു.
.