പള്ളം:എസ്.എൻ.ഡി.പി യോഗം 28-ാം നമ്പർ ശാഖാ ക്ഷേത്രോത്സവത്തിന് 15 ലക്ഷം രൂപ വരവും 10 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ഉത്സവ ബഡ്ജറ്റ് പാസാക്കി. ശാഖാ പ്രസിഡന്റ് രാഘവൻ മണലേലി അദ്ധ്യക്ഷത വഹിച്ചു.സബ് കമ്മിറ്റി ഭാരവാഹികളായി കെ.പി ​സജീവ്,​ അനീഷ് കുന്നുംപുറം,​ അരുൺ ഷാജി,​ വിനീഷ് കാർത്തിക,​ ജോ.ശശി,​ ഷാജി വെട്ടിത്തറ,​ എന്നിവരെ തി‌രഞ്ഞെടുത്തു. ശാഖാ വൈസ് പ്രസിഡന്റ് ടി.കെ.റെജിമോൻ,​ സെക്രട്ടറി വിശ്വനാഥൻ പി.എം,​ യൂണിയൻ കമ്മിറ്റി അംഗം കെ.കെ.ജ്യോതിഷ്,​ നിയുക്ത യൂണിയൻ കമ്മിറ്റി അംഗം കെ.കെ.സലിം കുമാർ എന്നിവർ സംസാരിച്ചു.