തലയോലപ്പറമ്പ് : കേരള വിധവാ വയോജക്ഷേമസംഘം വൈക്കം താലൂക്ക് സമ്മേളനം 18ന് നടക്കും. തലയോലപ്പറമ്പ് ഗവ.യു പി സ്‌കൂൾ ഹാളിൽ രാവിലെ 10ന് നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് ചെയർമാൻ മഹിളാ മണി അദ്ധ്യക്ഷത വഹിക്കും.
ക്ഷേമപെൻഷൻ, വിധവാ പെൻഷൻ എന്നിവ വർദ്ധിപ്പിക്കുക, മാസം തോറും നൽകുക, വിധവകൾക്ക് ഭൂമിയും വീടും നൽകുക, വിധവകളുടെ എല്ലാ വായ്പകളും എഴുതിത്തള്ളുക, വിധവ വയോജനക്ഷേമ കോർപ്പറേഷൻ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമ്മേളനം.