കാട്ടിക്കുന്ന് :എസ്.എൻ.ഡി.പി യോഗം 677-ാം നമ്പർ കാട്ടിക്കുന്ന് ശാഖാ തൃപ്പാദപുരം ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും.
രാവിലെ 10ന് ചാക്യാർകൂത്ത്, ഭദ്രദീപ പ്രകാശനം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ്, 1ന് മഹാപ്രസാദഊട്ട്, വൈകിട്ട് 7.30നും 8.30നും മദ്ധ്യേ തന്ത്രി വൈക്കശ്ശേരി സുരേഷ് കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് കൊടിപ്പുറത്ത് വിളക്ക്, കരോക്കെ ഗാനമേള, 16ന് രാവിലെ 10.30 ന് പ്രഭാഷണം, 1ന് പ്രസാദഊട്ട്, വൈകിട്ട് 6.30ന് ദീപാരാധന, 7ന് കലാപരിപാടികൾ, 7.30ന് കലശപൂജ, വിളക്കിനെഴുന്നള്ളിപ്പ്, 17ന് രാവിലെ 9ന് പാൽക്കാവടി നിറയ്ക്കൽ, 11ന് വ്യവസായ സെമിനാർ, 1ന് മഹാപ്രസാദഊട്ട്, വൈകിട്ട് 5ന് ഭസ്മക്കാവടി, 7ന് ദീപാരാധന, ഭസ്മക്കാവടി അഭിഷേകം, 7.30ന് കലാപരിപാടികൾ, 18ന് രാവിലെ 10.30ന് ആദരിക്കൽ, 11ന് കാർഷിക സെമിനാർ, 1ന് മഹാപ്രസാദഊട്ട്, വൈകിട്ട് 6.30ന് ദീപാരാധന, വിളക്കിനെഴുന്നള്ളിപ്പ്, 7ന് ഹ്രസ്വചിത്രം ചണ്ഡാലഭിക്ഷുകി, കലാപരിപാടികൾ, 19ന് ചിത്തിര മഹോത്സവം, 8.30ന് വിശേഷാൽ ഇളനീർ അഭിഷേകം, 9ന് വിശേഷാൽ കലശഅഭിഷേകം, ലഹരിവിരുദ്ധ സെമിനാർ, 1ന് മഹാപ്രസാദഊട്ട്, വൈകിട്ട് 5.30ന് മൂലസ്ഥാനത്തേക്ക് പുറപ്പാട്, 6.30ന് മൂലസ്ഥാനത്ത് ഇറക്കിപൂജയും വഴിപാടും, ദീപാരാധന, മഹാഘോഷയാത്ര, വലിയകാണിക്ക, കലാപരിപാടികൾ, 20ന് ആറാട്ട് മഹോത്സവം, രാവിലെ 11ന് പ്രഭാഷണം, 1ന് മഹാപ്രസാദഊട്ട്, വൈകിട്ട് 3ന് ആറാട്ടുപാണി, ആറാട്ടിന് പുറപ്പാട്, 5നും 6നും മദ്ധ്യേ ആറാട്ട്, രാത്രി 8.30ന് കാഞ്ഞിരപ്പള്ളി അമല കമ്മൂണിക്കേഷൻസിന്റെ കടലാസിലെ ആന നാടകം.