കുമരകം :മിറാഷ് ക്ലബിന്റെ നേതൃത്വത്തിൽ കുമരകത്ത് നടക്കുന്ന ദക്ഷിണേന്ത്യൻ കബഡിമേളയുടെ സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു നിർവഹിച്ചു. പ്രവർത്തന ഫണ്ടിന്റെ ആദ്യ സംഭാവന ആനന്ദക്കുട്ടൻ കരയിൽ നിന്നും പഞ്ചായത്തംഗവും കബഡിമേളയുടെ സംഘാടക സമിതി ചെയർമാനുമായ പി.ഐ എബ്രഹാം ഏറ്റുവാങ്ങി. 2023 ജനുവരി 21, 22 തീയതികളിൽ കുമരകം ഗവ.ഹൈസ്കൂൾ മിനി ഗ്രൗണ്ടിലെ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ പുരുഷ വനിതാ ടീമുകൾ പങ്കെടുക്കും.