മുണ്ടക്കയം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൂട്ടിക്കൽ യൂണിറ്റ് സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡന്റ്‌ ജാക്സൺ പോളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സമിതി ഏരിയ ട്രഷറർ സുമേഷ് ശങ്കർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി ആർ ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. മുണ്ടക്കയം യൂണിറ്റ് പ്രസിഡന്റ്‌ അനിൽ സുനിത, കൂട്ടിക്കൽ യൂണിറ്റ് സെക്രട്ടറി പ്രശോഭ്, ട്രഷറർ സുദർശനൻ, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സജിമോൻ, രക്ഷാധികാരി പി.കെ സണ്ണി തുടങ്ങിയവർ സംസാരിച്ചു