തോട്ടയ്ക്കാട്: ഗവ.കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ തോട്ടക്കാട് 2022,23 അദ്ധ്യയനവർഷത്തിലെ യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. മിഥുൻ ആർ.പിള്ള (കോളജ് ചെയർപേഴ്‌സൺ), നെജില നവാസ് (വൈസ് ചെയർപേഴ്‌സൺ), പി.അനുശ്രീ (ജനറൽ സെക്രട്ടറി), ഗ്രിഗറി ടോം തോമസ് (യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ), അർച്ചന എസ്.മുരളീധർ (മാഗസിൻ എഡിറ്റർ), അമൽ ആന്റണി (ആർട്‌സ് ക്ലബ് സെക്രട്ടറി), എം.ജി ആതിര, സി.അഖില, എസ്.ആരതി, വി.വാണി എന്നിവരെയാണ് കോളേജ് യൂണിയൻ ഭാരവാഹികളായി തിരഞ്ഞെടുത്തത്.