പള്ളിയാട്: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന പദ്ധതിയായ അക്ഷരജ്വാല വായനകളരിയുടെ ഉദ്ഘാടനവും സ്‌കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുടെ സമർപ്പണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് നിർവഹിച്ചു. സ്‌കൂൾ മാനേജർ ടി.പി സുഖലാൽ അദ്ധ്യക്ഷത വഹിച്ചു. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.എൽ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ സുജാത മധു, തലയാഴം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.മധു, ഹെഡ്മാസ്റ്റർ പി.പ്രദീപ്, പി.ടി.എ പ്രസിഡന്റ് എ.എസ് ദീപേഷ്, സ്റ്റാഫ് സെക്രട്ടറി ടി.ടി ബൈജു എന്നിവർ പങ്കെടുത്തു.