എലിക്കുളം:ഭഗവതി ക്ഷേത്രത്തിൽ മുപ്പതാംകളം ഉത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ 6 മുതൽ നാരായണീയകോകിലം ടി.എൻ.സരസ്വതിയമ്മയുടെ നേതൃത്വത്തിൽ മുന്നൂറിലേറെ പേർ പങ്കെടുക്കുന്ന സമ്പൂർണ നാരായണീയ പാരായണം. 6.45ന് കളംപാട്ട്, 7ന് സംഗീതനാടക അക്കാദമി പുരസ്‌കാര ജേതാവ് ഇടമറ്റം സുകുമാരൻ നായർക്ക് സ്വീകരണം, തുടർന്ന് നൃത്തനിശ.

15ന് രാവിലെ നവകം, തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി കളത്തിൽ പെരികമന ഇല്ലം വിഷ്ണു നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. വൈകിട്ട് 6ന് സോപാനസംഗീതം: കലാപീഠം ബിബിൻ കോന്നി, 6.45ന് കളംപാട്ട്, 7ന് കൊല്ലം കെ.ആർ.പ്രസാദും സംഘവും അവതരിപ്പിക്കുന്ന നൃത്തനാടകം ചന്ദ്രകാന്ത.

16ന് മുപ്പതാംകളം ദിനത്തിൽ 8.30ന് ശ്രീബലി, ആനിക്കാട് കൃഷ്ണകുമാറും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 11ന് മഹാപ്രസാദമൂട്ട്, 4ന് കാഴ്ചശ്രീബലി, മഞ്ചക്കുഴി കാണിക്കമണ്ഡപത്തിലേക്ക് എഴുന്നള്ളത്തും തിരിച്ചെഴുന്നള്ളത്തും, മരുത്തോർവട്ടം ബാബു, വടവാതൂർ അജയകൃഷ്ണൻ എന്നിവരുടെ നാദസ്വരക്കച്ചേരി, ചോറ്റാനിക്കര വിജയൻ മാരാരുടെ മേജർസെറ്റ് പഞ്ചവാദ്യം. രാത്രി 8ന് കലാണ്ഡലം ശിവദാസും സംഘവും മേജർസെറ്റ് പാണ്ടിമേളം അവതരിപ്പിക്കും. 10ന് വിളക്കിനെഴുന്നള്ളിപ്പ്, കുരുതി. പാമ്പാടി രാജൻ, കാഞ്ഞിരക്കാട്ട് ശേഖരൻ, കുന്നത്തൂർ രാമു, ചിറയ്ക്കാട്ട് അയ്യപ്പൻ, കുന്നുമ്മേൽ പരശുരാമൻ, പാറന്നൂർ നന്ദൻ, കീഴൂട്ട് വിശ്വനാഥൻ എന്നീ ഗജവീരന്മാർ എഴുന്നള്ളത്തിൽ പങ്കെടുക്കും. 17ന് വൈകിട്ട് 6.30ന് കളംകാഴ്ച, പള്ളിനായാട്ട്, അയ്യപ്പസേവാസംഘം ശാഖ വക ശാസ്താംപാട്ട്.