ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ കൗൺസിലറും ശ്രീനാരായണ സ്മാരക എഡ്യൂക്കേഷണൽ ട്രസ്റ്റ് ഖജാൻജിയും ആനന്ദാശ്രമം യൂണിയൻ കമ്മിറ്റി അം​ഗവുമായ എസ്.സാലിച്ചന്റെ വേർപാടിൽ ചങ്ങനാശേരി യൂണിയൻ അനുശോചിച്ചു. ആനന്ദാശ്രമം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ യൂണിയൻ പ്രസിഡൻ്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. ജോബ് മൈക്കിൾ എം.എൽ.എ, യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, വൈസ് പ്രസിഡൻ്റ് പി.എം ചന്ദ്രൻ, യോഗം ഡയറക്ടർ ബോർഡംഗം എൻ.നടേശൻ, നിയുക്ത ഡയറക്ടർ ബോർഡംഗം സജീവ് പൂവത്ത്, മാത്തുക്കുട്ടി പ്ലാത്താനം, വി.ജെ ലാലി, കെ.ആർ പ്രകാശ്, ജസ്റ്റിൻ ബ്രൂസ്, പി.എൻ പ്രതാപൻ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. ആനന്ദാശ്രമം ശാഖാ പ്രസിഡൻ്റ് റ്റി.ഡി രമേശൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. യൂണിയൻ കൗൺസിൽ അംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ, ആനന്ദാശ്രമം ശാഖാ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.