keralolsavam

കോട്ടയം. ജില്ലാ കേരളോത്സവത്തിൽ മാടപ്പള്ളി ബ്ലോക്ക് 226 പോയിന്റോടെ ഓവറോൾ കിരീടം സ്വന്തമാക്കി. ചങ്ങനാശേരി നഗരസഭ 147 പോയിന്റോടെ രണ്ടാം സ്ഥാനവും പാമ്പാടി ബ്ലോക്ക് 93 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മാടപ്പള്ളിയിലെ മഹേശ്വർ അശോകാണ് കലാപ്രതിഭ. ചങ്ങനാശ്ശേരി നഗരസഭയിലെ നന്ദന സുരേഷ് കലാതിലകമായി. മിഥുൻ മുരളി, ടി. എസ്. അലീന, അജിൻ രാജ്, അമല ജോൺ എന്നിവരാണ് കായിക പ്രതിഭകൾ. യുവ വാഴപ്പള്ളി ക്ലബ് വിഭാഗത്തിൽ 25,000 രൂപയും ട്രോഫിയും കരസ്ഥമാക്കി. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി സമ്മാനങ്ങൾ വിതരണം ചെയ്തു.