പാമ്പാടി: പാമ്പാടി കെ.ജി.കോളേജിലെ നിർമ്മാണ നവീകരണ പ്രവർത്തനോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12.30 ന് മന്ത്രി ‌ഡോ.ആർ.ബിന്ദു നിർവഹിക്കും. മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. ഉമ്മൻചാണ്ടി എം.എൽ.എ മുഖ്യസന്ദേശം നൽകും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. മാനേജർ ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ, എം.ഒസി കോളേജുകളുടെ അക്കാഡമിക വകുപ്പ് സെക്രട്ടറി ഡോ.എം.ഇ കുറിയാക്കോസ് എന്നിവർ സംസാരിക്കും.