വൈക്കം : ചെമ്പിലരയൻ ജലോത്സവ കമ്മി​റ്റി യോഗം ചെയർമാൻ അഡ്വ.എസ്.ഡി.സുരേഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.രമേശൻ ഉദ്ഘാടനം ചെയ്തു. വള്ളംകളിയുടെ വിജയത്തിനായി നടത്തിയ നറുക്കെടുപ്പിൽ വിജയികളായവർക്ക് സ്വർണാഭരണങ്ങൾ വിതരണം ചെയ്തു. ട്രഷറർ കെ.എസ്.രത്‌നാകാരൻ, പഞ്ചായത്ത് മെമ്പർമാരായ ആശാ ബാബു, രാഗിണി ഗോപി, സി.ഡി.എസ് ചെയർപേഴ്‌സൺ സുനിത അജിത്, പി.ആർ.ഓ അബ്ദുൽ ജലീൽ, ആർ.രാജേന്ദ്രൻ, ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.