വൈക്കം : വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ ഫുട്ബാൾ, വോളിബാൾ, ക്രിക്കറ്റ്, നീന്തൽ, ഷട്ടിൽ ബാറ്റ്മിന്റൺ എന്നീ കായിക ഇനങ്ങൾക്ക് 30 ദിവസത്തെ സൗജന്യ പരിശീലനം നൽകും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ള ഗ്രാമപഞ്ചായത്തുകളിലെ 15 നും 25 നും ഇടയിൽ പ്രായമുള്ളവർക്കാണ് പ്രവേശനം. ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ലഭ്യമാക്കുന്ന അപേക്ഷ പൂരിപ്പിച്ചു 26ന് വൈകുന്നേരം 4 നുള്ളിൽ ബ്ലോക്കിൽ സമർപ്പിക്കണം. ഫോൺ : 9567503451, 8281040554, 8281985022.