
കോട്ടയം. ശബരിമലയിൽ തിരക്കുണ്ടായത് കാനനപാത അടച്ചതു മൂലമാണെന്ന് മല അരയ മഹാസഭ പത്രസമ്മേളനത്തിൽ പറഞ്ഞു. ആചാരപരമായ കർമ്മങ്ങൾ അനുഷ്ഠിച്ചാണ് കാൽനടയായി എരുമേലിയിൽ നിന്ന് നടന്ന് സന്നിധാനത്തേക്ക് പോയിരുന്നത്. 2015ൽ 6,74,949 പേരും 2016ൽ 5,31,849 പേരും 2017ൽ 9,07,464 പേരും 2018ൽ 2,55,942 പേരും 2019ൽ 4,67,099 പേരും കാനനപതയിലൂടെ എത്തി. എന്നാൽ സമയനിയന്ത്രണം കൊണ്ടുവന്ന് മണ്ഡലകാലാരംഭത്തിലേ ഇത് തടഞ്ഞു. പാത തുറക്കണമെന്നാവശ്യപ്പെട്ട് കാളകെട്ടിയിൽ നടത്തുന്ന സമരം തുടരുമെന്നും ജനറൽ സെക്രട്ടറി പി.കെ.സജീവ്, ട്രഷറർ എം.ബി. രാജൻ, കമ്മറ്റി അംഗങ്ങളായ എം.കെ. സജി, വി.കെ.രാഘവൻ എന്നിവർ പറഞ്ഞു.