തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന 3457ാം നമ്പർ വടകര നോർത്ത് ശാഖയിൽ പുതിയതായി നിർമ്മാണം പൂർത്തിയാക്കിയ കെ.ആർ നാരായണൻ സ്മാരക ശാഖ ഓഫീസ് മന്ദിരസമർപ്പണം 18 ന് വൈകിട്ട് നാലിന് വടകര ശ്രീധർമ്മശാസ്താ ക്ഷേത്രാങ്കണത്തിൽ നടക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ നവീകരിച്ച വനിതാസംഘം ഓഫീസ് ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ അദ്ധ്യക്ഷതവഹിക്കും. യോഗം കൗൺസിലർ പി.ടി.മന്മഥൻ മുഖ്യപ്രഭാഷണവും പുതിയതായി നിർമ്മിച്ച ക്ഷേത്രവഴിപാട് കൗണ്ടറിന്റെ ഉദ്ഘാടനവും നിർവഹിക്കും. യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഗുരുദേവ ഫോട്ടോ അനാച്ഛാദനം ചെയ്യും. ശാഖാ സെക്രട്ടറി പി.പി ശശീന്ദ്രൻ പെരുംകുളത്ത് സ്വാഗതവും, ശാഖാ പ്രസിഡന്റ് രഞ്ജിത്ത് മഠത്തിൽ നന്ദിയും പറയും.