വെള്ളൂർ : സിറ്റിസൺ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സമകാലീന സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രസംഗമത്സരവും ഉപന്യാസ മത്സരവും നടത്തും. വിജയികൾക്ക് ജനുവരി 26 ന് റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് കാഷ് അവാർഡും ഉപഹാരവും നൽകും. യു.പി, ഹൈസ്‌കൂൾ, കോളേജ് തലത്തിൽ പ്രത്യേകമായാണ് മത്സരം. പങ്കെടുക്കാൻ താത്പര്യമുള്ളവർ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഐ.ഡി കാർഡിന്റെ കോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഫോൺ നമ്പർ എന്നിവ പത്ത് ദിവസത്തിനകം വെള്ളൂർ ലൈബ്രറി ഓഫീസിൽ ഹാജരാക്കണം. വിവരങ്ങൾക്ക് : 7356674266.