ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയുടെ തൊഴിൽസഭ ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്നു. നഗരസഭാ ചെയർപേഴ്‌സൺ സന്ധ്യാ മനോജ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ കെ.എം നെജിയ അദ്ധ്യക്ഷതവഹിച്ചു. ഹെൽത്ത് കമ്മറ്റി ചെയർപേഴ്‌സൺ എൽസമ്മ ജോബ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ബീനാ ജോബി, കൗൺസിൽ അംഗങ്ങളായ മാത്യൂസ് ജോർജ്, മോളമ്മ സെബാസ്റ്റ്യൻ, സ്മിത സുരേഷ് എന്നിവർ പങ്കെടുത്തു.