
എരുമേലി. എരുമേലി നേരിടുന്നത് അനിയന്ത്രിതമായ തീർത്ഥാടക തിരക്ക്. കഴിഞ്ഞ ദിവസം പുലരുംവരെയും ഒഴിയാതെ തിരക്ക് മൂലം രാവിലെ പലയിടത്തും ഗതാഗതം നിലച്ച അവസ്ഥയിലായി. സന്നിധാനത്ത് വൻ തീർത്ഥാടക തിരക്ക് തുടരുന്നതു മൂലം രണ്ട് ദിവസമായി എരുമേലി -പമ്പ റൂട്ടിൽ വാഹനങ്ങൾ ഏറെ സമയം തടഞ്ഞിട്ടു. തിരക്ക് നിയന്ത്രണ വിധേയമായ ശേഷമാണ് കടത്തി വിട്ടത്. അമൽജ്യോതി കോളേജ്, കെ.ടി.ഡി.സി സെന്റർ എന്നിവിടങ്ങളിലാണ് തീർത്ഥാടക വാഹനങ്ങൾ പൊലീസ് പിടിച്ചിടുന്നത്. എന്നാൽ ചിലസമയങ്ങളിൽ ഈ ക്രമീകരണം പാളുന്നതാണ് പാതകളിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിന് കാരണമാവുന്നത്. വരുംദിവസങ്ങളിലും തിരക്ക് കൂടാനാണ് സാദ്ധ്യത.