മുണ്ടക്കയം : ക്രിസ്മസ് കാലത്ത് വേറിട്ട ഒരു ആശയവുമായി നിർദ്ധനരായ ഡയാലിസിസ് രോഗികളെ സഹായിക്കാൻ പദ്ധതി ഒരുക്കിയിരിക്കുകയാണ് മുണ്ടക്കയം മെഡിക്കൽസ് ട്രസ്റ്റ് ആശുപത്രി. എല്ലാ ജീവനക്കാരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ആശുപത്രിയിൽ എത്തുന്ന എല്ലാവർക്കും ക്രിസ്മസ് സമ്മാനം നൽകുമ്പോൾ അവരിൽ നിന്ന് ഡയാലിസിസ് രോഗികൾക്കുള്ള സമ്മാനം സ്വീകരിച്ചുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 24 വരെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവർക്ക് ക്രിസ്മസ് സമ്മാനം സ്വീകരിക്കാനും പദ്ധതിയിൽ സഹകരിക്കാനും അവസരമുണ്ട്.