ygm

കോട്ടയം. സർക്കാർ ഓഫീസുകളിൽ വർഷങ്ങളായി ജോലിചെയ്തു വരുന്ന കാഷ്വൽ സ്വീപ്പർമാരുടെ മുടങ്ങിയ ശമ്പളം അടിയന്തരമായി വിതരണം ചെയ്യണമെന്നും തറവിസ്തീർണം കണക്കാക്കാതെ മുഴുവൻ കാഷ്വൽ സ്വീപ്പർമാരെയും സ്ഥിരപ്പെടുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരള കണ്ടിജന്റ് എംപ്ലോയീസ് ഫെഡറേഷൻ കോട്ടയം ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി.എൻ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.പി വാസന്തി,ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എ.ഡി അജീഷ്, ഇട്ടിയവര, അന്നമ്മ എന്നിവർ പങ്കെടുത്തു.