ktm-1

കോട്ടയം. കളക്ടറേറ്റിന് പേര് പതിച്ച കമാനമായി. മന്ത്രി വി.എൻ വാസവൻ ഇന്ന് ഉദ്ഘാടനം നിർവഹിക്കും. കളക്ടറേറ്റ് ആണെന്ന് തിരിച്ചറിയുന്നതിന് ഒരു ബോർഡ് പോലുമില്ലാതിരുന്ന സാഹചര്യത്തിലാണ് പുതിയ കമാനം നിർമ്മിച്ചത്. സിവിൽ ​സ്റ്റേഷൻ കോട്ടയം എന്ന് മലയാളത്തിലും ഇം​ഗ്ലീഷിലും എഴുതിയിട്ടുണ്ട്. കൂടാതെ ​ പ്രവേശനഭാ​ഗവും നവീകരിച്ചു. ​ഗേറ്റ് ഉയരം കൂട്ടി പുതിയത് നിർമ്മിച്ചു. സമീപത്തുള്ള ഭിത്തി പെയി​ന്റടിച്ച് പേരെഴുതിയിട്ടുണ്ട്. നടപ്പാതയിൽ ടൈൽ നിരത്തി. മുന്നിൽ ചെടികൾ നട്ടു. നിർമ്മാണത്തിനായി 5 ലക്ഷം രൂപ പ്ലാൻഫണ്ടിൽ നിന്ന് പി.ഡബ്ല്യൂ.ഡിക്ക് കൈമാറിയിരുന്നു. രണ്ടാം കവാടത്തിൽ പുതിയ ​ഗേറ്റ് നിർമ്മിക്കാനും പദ്ധതിയുണ്ട്.