മുണ്ടക്കയം. മലയാളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ ഈ വർഷത്തെ കലണ്ടറിൽ മഹാഗുരുവിന്റെ സമാധി ദിനം തെറ്റായി രേഖപ്പെടുത്തിയത് ഗുരു നിന്ദയും ശ്രീനാരായണ സമൂഹത്തെ അവഹേളിക്കുന്നതുമാണെന്ന് എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ കൗൺസിൽ അഭിപ്രായപ്പെട്ടു. വിശ്വസാഹോദര്യത്തിന്റെയും മാനവ സ്‌നേഹത്തിന്റെയും പ്രതീകമായ ശ്രീനാരായണഗുരുദേവ മഹാസമാധി ദിനം കന്നി 5 ആണെന്ന് ലോകം മുഴുവൻ അറിയാമെന്നിരിക്കെ കലണ്ടറുകളിൽ ഉണ്ടായ പിഴവ് ഗുരുതരവും പ്രതിഷേധാർഹവുമാണ്. പ്രതിഷേധയോഗം യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ്, വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്. തകിടിയൽ, ബോർഡ് അംഗങ്ങളായ ഡോ.പി.അനിയൻ, ഷാജി ഷാസ്, യൂണിയൻ കൗൺസിൽ അംഗങ്ങളായ സി.എൻ.മോഹനൻ, എ.കെ.രാജപ്പൻ, എം.എ.ഷിനു, പി.എ. വിശ്വംഭരൻ എന്നിവർ സംസാരിച്ചു.