കടുത്തുരുത്തി : യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കല്ലറ ഏത്തക്കുഴികല്ലുപുര വടക്കൻമുകളേൽ ജോയ് (40), അതിരമ്പുഴ ഓണംതുരുത്ത് കദളിമറ്റംതലക്കൽ അഭിജിത്ത് (23), കാണക്കാരി ആശുപത്രിപ്പടി തുരുത്തിക്കാട്ടിൽ ദീപു (22) എന്നിവരെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കല്ലറ പുത്തൻപള്ളിക്ക് സമീപം അരവിന്ദ് എന്നയാളെയാണ് വടിവാളുപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയായ ജോയിയും, അരവിന്ദും തമ്മിൽ കളമ്പുകാട് ഷാപ്പിൽ വച്ച് വാക്ക് തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ആക്രമണം. അഭിജിത്തിനും ദീപുവിനും ഏറ്റുമാനൂർ, കടുത്തുരുത്തി, മേലുകാവ് സ്റ്റേഷനുകളിലായി അടിപിടി, കഞ്ചാവ് കേസുകളുണ്ട്. സ്റ്റേഷൻ എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എസ്.ഐ വിപിൻ ചന്ദ്രൻ, സജിമോന്‍ എസ്.കെ, എ.എസ്.ഐ റെജിമോൻ, സി.പി.ഒ മാരായ പ്രവീൺ, ബിനോയ്‌, ജിനുമോൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.