
കോട്ടയം. കുടുംബശ്രീ ദേശീയ സരസ് മേള ഇന്ന് വൈകിട്ട് നാലിന് നാഗമ്പടത്ത് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ.മാണി, എം.എൽ.എമാരായ ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ.മോൻസ് ജോസഫ് തുടങ്ങിയവർ മുഖ്യാതിഥികളാകും. കളക്ടർ ഡോ.പി.കെ ജയശ്രീ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി,അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് തുടങ്ങിയവർ പങ്കെടുക്കും.