duck1

കോട്ടയം. പക്ഷിപ്പനി ബാധയെത്തുടർന്ന് ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിൽ 7672 താറാവുകളെ കൊന്നു സംസ്‌കരിച്ചു. തലയാഴം പഞ്ചായത്തിൽ മൂന്നും ആർപ്പൂക്കരയിൽ രണ്ടും സംഘങ്ങളായി തിരിഞ്ഞായിരുന്നു ദ്രുതകർമസേനയുടെ പ്രവർത്തനം.

ആർപ്പൂക്കരയിലെ താറാവ് ഫാമിലും തലയാഴത്തെ ബ്രോയ്‌ലർ കോഴി ഫാമിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടർന്നാണ് നിശ്ചിത കിലോമീറ്റർ പരിധിയിലുള്ള പക്ഷികളെ കൊന്നൊടുക്കിയത്. ആർപ്പൂക്കരയിൽ ഒരു കർഷകന്റെ 4020 മുതിർന്ന താറാവുകളെയും തലയാഴത്ത് മൂന്ന് കർഷകരുടെ 3652 താറാവുകളേയുമാണ് കൊന്നത്. ജില്ലാ മൃഗസംരക്ഷണ ഓഫീസർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഡോ.വി.ബി.സുനിൽ, ഡോ.ബിനു ജോസ്‌ലിൻ, ഡോ.മാൻസി ബാബുജി, ഡോ.സജി തോമസ്, ഡോ.അഖിൽ ശ്യാം, ലൈവ്‌സ്റ്റോക്ക് ഇൻപെക്ടർമാരായ ബാബു, സാജൻ, രഞ്ചു, കിരൺ സജിത് എന്നിവർ നേതൃത്വം നൽകി